ഞാന്‍ തിരയുന്നു
തേടുന്നതെന്തോ ഒന്ന്
ഹിമാലയ സാനുക്കളില്‍
മഞ്ഞുപുതച്ച മലഞ്ചെരുവുകളില്‍
കലപിലകൂട്ടുമരുവികളില്‍
വിഭൂതിതേടുമാശ്രമങ്ങളില്‍
നിര്‍മ്മലഭാവമാം പിഞ്ചുകിടാങ്ങളില്‍
പടിയിറങ്ങിപ്പോയ
ജീവിതം ബാക്കിവെച്ച
ഇരുള്‍പ്പാതകളില്‍....
സ്വയമറിയാതെ നഷ്ടപ്പെട്ടതായിരുന്നു
ആ അപൂര്‍വ്വരത്നം
നശിക്കാനൊരുമ്പെടുന്ന പ്രതീക്ഷകള്‍
മടക്കയാത്രതേടവെ
ഞാന്‍ തിരിച്ചറിയുന്നു
ഞാന്‍ തേടുന്നതെന്തോ
അതെന്നില്‍ത്തന്നെയുണ്ടെന്ന്
എന്റെ ഹൃത്തില്‍ത്തന്നെയുണ്ടെന്ന്