3/10/2011

പാഴ്‌ജന്മം

സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ....

22 comments:

 1. ഒരിക്കലുമില്ല.. മനസ്സിൽ കരുത്താർജ്ജിക്കുക... തിരിച്ച് വരിക... ഈ ബൂലോഗം കൂടെയുണ്ട്...

  ReplyDelete
 2. നിസാ - മനോഹരമായി കവിതയെഴുതുന്ന നിങ്ങളുടെത് പുണ്യജന്മം തന്നെ ആണ്. എല്ലാം ശരിയാകും. എല്ലാവരും കൂടെയുണ്ട്..

  ReplyDelete
 3. God bless you..be brave
  and confident.you can
  go through this as well....

  ReplyDelete
 4. തളരാതെ മുന്നോട്ടു പോകൂ, താങ്ങായി എല്ലാവരും കൂടെയുണ്ട്.

  ReplyDelete
 5. മുകളിൽ പറഞ്ഞിരിക്കുന്നതൊന്നും പാഴ്വാക്കല്ല നിസമോൾ...

  എന്നും എപ്പോഴും എന്തിനും ബൂലോകം മുഴുവൻ ഉണ്ടാകും.. ഉറപ്പ്..!

  സന്തോഷായിരിക്കൂ..

  ReplyDelete
 6. ഒരു ജന്മവും പാഴ്ജന്മമല്ല...സന്തോഷമായിരിക്കുക.

  ReplyDelete
 7. തളരാതെ മുന്നോട്ടു പോകൂ ... എല്ലാവരും കൂടെയുണ്ട്..

  ReplyDelete
 8. ദീര്‍ഘയുസ്സിനു വേണ്ടി നാഥനോട് പ്രാര്‍ത്ഥിക്കുന്നു. എല്ലാം നല്ലതിനായിരിക്കുമെന്നു സമാധാനിക്കുക...

  ശുഭപ്രതീക്ഷകള്‍ കൈവിടാതിരിക്കുക..!

  ReplyDelete
 9. ഒരിക്കലുമില്ല. ഒന്നും പാഴാകില്ല.
  ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുക...
  എല്ലാം ശാന്താമാകും...
  ചില പ്രതിസന്ധികൾ ജീവിതത്തിലെ വഴിത്തിരിവായിരിക്കാം.
  കണ്ണുനീർ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായേക്കാം...
  അത് പല വഴികളും നമ്മിൽനിന്ന് മറക്കുകയും ചെയ്യും...
  മനസ്സിന് കരുത്ത് നൽകുക...
  എല്ലാവരും പിന്തുണയുമായുണ്ട്
  എല്ലാം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  ReplyDelete
 10. പാഴ് ജന്മം എന്ന വാക്ക് തലക്കെട്ട്‌ നല്‍കിയത് ശരിയായില്ല. ഒരു ജന്മവും പാഴല്ല.

  ReplyDelete
 11. പാഴാവാന്‍ പാടില്ലാത്തതാണ് ഈ ജന്മമെന്ന് കവിതകള്‍ തെളിയിക്കുന്നു നീസ. പ്രാര്‍ത്ഥനകള്‍.

  ReplyDelete
 12. ഇത് വായിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുകയാണ്... മോള്‍ക്ക്‌ സുഖമാകാന്‍ പ്രാര്‍ഥിക്കുന്നു...

  ReplyDelete
 13. വേഗം സുഖമാവാന്‍ പ്രാര്‍ത്ഥിക്കുന്നു...

  ReplyDelete
 14. ഭാവനകളില്‍ വിടരുന്ന വാക്കുകള്‍ക്ക് മരുപടിയെഴുതാനെളുപ്പമാണ്‍. ജീവിതഗന്ധിയായവക്കു മറുപടിയെഴുതുന്നതു ദുഷ്കരവും. എല്ലാ ദുഖങ്ങളും ഏറ്റവും വേഗത്തില്‍ പടച്ചവന്‍ മാറ്റിത്തരട്ടെ. ചുറ്റുവട്ടത്തു കൂട്ടായിതന്നെ എല്ലാവരുമുണ്ട്. ധൈര്യമായി മുന്നോട്ടു പോകുക. എഴുത്തു തുടരുക.

  ReplyDelete
 15. nice writings..!

  Get well soon !

  ReplyDelete
 16. ദൈവവിശ്വാസവും പ്രതീക്ഷയും ആണ്‌ നമ്മെ നയിക്കുന്നത്.നന്നായി എഴുതുക ഇനിയുമിനിയും...

  ReplyDelete
 17. എല്ലാരുടേയും പ്രാര്‍ത്ഥനക്കും സഹായങ്ങള്‍ക്കും എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല. അത്രമാത്രം കടപ്പാട് എനിക്ക് എല്ലാവരോടുമുണ്ട്. എല്ലാരും എനിക്കുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം.

  ReplyDelete
  Replies
  1. ennum undaavum njangalude praarthana ninakku vendi

   Delete
 18. കഴിവുള്ള നിങ്ങളെ പോലുള്ളവര്‍ക്ക് തീര്‍ച്ചയായുംനമ്മുടെപ്രാര്‍ഥനകള്‍ കൂടെയുണ്ടാകും...

  ReplyDelete
 19. ottum thirike viriyaan haaa poovinu kazhilla

  ReplyDelete

ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....