3/06/2011

പ്രണാമം

അമ്മതന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി
പള്ളിക്കൂടത്തില്‍ പോയനാള്‍
കണ്ടകാഴ്ചകള്‍
ഓര്‍മ്മകള്‍ക്ക് അമൂല്യമായത്

പുള്ളിക്കുടചൂടി, മഴയില്‍
പാടവരമ്പിലൂടെ പോകവെ
ഓമനിച്ചിരുന്നു ഞാനും
കൊച്ചു സ്വപ്നങ്ങളെ

പിഷാരടിമാഷിന്റെ ചൂരല്‍കഷായം
ഇന്നെനിക്ക് മധുരമാണ്
കള്ളമടിച്ചു നടന്ന നാളുകള്‍
ഇന്നെനിക്ക് നൊമ്പരവും

പള്ളിക്കൂടം മറന്നനാളുകള്‍
ഓര്‍മ്മകള്‍ക്കു വേദനയും
മനസ്സിന്നു നഷ്ടബോധവുമായ്
രൂപാന്തരിച്ചിരിക്കുന്നു

അക്ഷരങ്ങള്‍ പതിഞ്ഞിടത്ത്
വിരല്‍പാടും പതിഞ്ഞിരുന്നോ
വരികള്‍ നൃത്തംവച്ച നാവില്‍
മുഴക്കം നിലച്ചമട്ട്

തല്ലിയാര്‍ത്ത കുട്ടിക്കാലം
തിരികെവരില്ലല്ലോ
സ്നേഹത്തിന്‍ പാഠഭാഗങ്ങള്‍ക്ക്
അലമാരയില്‍ മയക്കം

കലാലയസ്മരണകള്‍ക്ക്
വിശ്രമിക്കാന്‍ നേരമുണ്ടാവില്ല
മനസ്സിലിഴയുമാ നാളുകള്‍ക്ക്
ഓരായിരം പ്രണാമം

11 comments:

  1. നല്ല തുടക്കം ഇനിയുമേറെ വരാനുണ്ട്‌........ആശംസകൾ

    ReplyDelete
  2. നന്നായി ഈ ഓര്‍മ്മകളുടെ വരികള്‍.

    ReplyDelete
  3. ലളിതമായ വാക്കുകളില്‍ നല്ലൊരു രചനാരീതി.ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ഈ നല്ല തുടക്കം തുടരാന്‍ കഴിയട്ടെ.....

    നീസാമോള്‍ക്ക് ആശംസകള്‍

    ReplyDelete
  5. തല്ലിയാര്‍ത്ത കുട്ടിക്കാലം
    തിരികെവരില്ലല്ലോ..

    അതോർക്കുമ്പോഴാ കൂടുതൽ സങ്കടം...
    നല്ല വരികൾ..
    ഇനിയും എഴുതൂ...എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  6. നന്നായി മോളേ,
    ഈ കഴിവ് കൈമോശം വരാതെ സൂക്ഷിക്കൂ.... ഭാവിയില്‍ നല്ല എഴുത്തുകാരിയാവും, സംശയം വേണ്ട.

    ReplyDelete
  7. ഇനി ഇത്തരം വരികളെഴുതുവാന്‍ നിന്റെ പേന ചലിക്കില്ലല്ലോ...എനോര്‍ക്കുമ്പോള്‍ അറിയാതെ കണ്ണു നിറയുന്നു.....നമ്മെയെല്ലാവരെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കട്ടെ.....ആമീന്‍ .....

    ReplyDelete
  8. വിടരും മുന്‍പേ പൊലിഞ്ഞു പോയ നിസ മോള്‍ക്ക് കണ്ണീരോടെ യാത്രാ മൊഴി ..

    കണ്ണ് നിറയാത്തവര്‍ ആരുമുണ്ടാവില്ല .തീര്‍ച്ച

    ReplyDelete
  9. വാക്കുകളില്ല മോളെ നിന്റെ നഷ്ടത്തെ വിവരിച്ചു തീര്‍ക്കുവാന്‍.. വളരെ വൈകിപ്പോയി അറിയാന്‍, ഇങ്ങനെ, നിലാവിനേക്കാള്‍ പ്രഭ ചൊരിഞ്ഞൊരു മഴ പെയ്തിരുന്നത്‌............, മഞ്ഞിനെക്കള്‍ കുളിരുള്ള വരികള്‍ ഉതിര്‍ന്നിരുന്നത്............ സര്‍വ്വശക്തന്‍ അനശ്വരമായ നിന്റെ മറുജന്മം സ്വര്‍ഗപ്പൂന്തോപ്പില്‍ അവന്റെ സംത്രിപ്തിക്ക് പാത്രമായവരുടെ കൂടെ സന്തുഷ്ട്ടമാക്കി തരട്ടെ എന്ന പ്രാര്ഥനയോടെ..........................

    ReplyDelete
  10. Hello There. I found your blog using msn. This is a
    very well written article. I will be sure to bookmark it and come back
    to read more of your useful info. Thanks for the post.

    I'll certainly comeback.

    Feel free to surf to my page :: business coach melbourne (creetor.com)

    ReplyDelete

ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....