ഒഴുക്ക്
മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്
വിഷദർശനം
തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം
ചെറുത്തുനിൽപ്പ്
ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു
പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
2/11/2012
12/15/2011
ബാക്കിപത്രം
നഷ്ടജന്മങ്ങൾ നിലവിളിക്കുന്നുവോ
കാലനാം കീടനാശിനിയെ
കഥാവശേഷമാക്കാൻ
പിഞ്ചുബാല്യങ്ങളെ-
പ്പാടേ തളർത്തിയ ക്രൂരകർമ്മം
കിരാതന്മാർ വിതച്ചഫലം
നികൃഷ്ടമതേ ഭീകരവും
മഹാദുരന്തമായ്
ബാക്കിപത്രം പോൽ.
പിഞ്ചുമുഖങ്ങൾക്ക്
നഷ്ടമായത് സ്വപ്നങ്ങൾ
സ്വസ്ഥമായ ഭാവിയും
കാലനാം കീടനാശിനിയെ
കഥാവശേഷമാക്കാൻ
പിഞ്ചുബാല്യങ്ങളെ-
പ്പാടേ തളർത്തിയ ക്രൂരകർമ്മം
കിരാതന്മാർ വിതച്ചഫലം
നികൃഷ്ടമതേ ഭീകരവും
മഹാദുരന്തമായ്
ബാക്കിപത്രം പോൽ.
പിഞ്ചുമുഖങ്ങൾക്ക്
നഷ്ടമായത് സ്വപ്നങ്ങൾ
സ്വസ്ഥമായ ഭാവിയും
3/06/2011
പ്രണാമം
അമ്മതന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി
പള്ളിക്കൂടത്തില്‍ പോയനാള്‍
കണ്ടകാഴ്ചകള്‍
ഓര്‍മ്മകള്‍ക്ക് അമൂല്യമായത്
പുള്ളിക്കുടചൂടി, മഴയില്‍
പാടവരമ്പിലൂടെ പോകവെ
ഓമനിച്ചിരുന്നു ഞാനും
കൊച്ചു സ്വപ്നങ്ങളെ
പിഷാരടിമാഷിന്റെ ചൂരല്‍കഷായം
ഇന്നെനിക്ക് മധുരമാണ്
കള്ളമടിച്ചു നടന്ന നാളുകള്‍
ഇന്നെനിക്ക് നൊമ്പരവും
പള്ളിക്കൂടം മറന്നനാളുകള്‍
ഓര്‍മ്മകള്‍ക്കു വേദനയും
മനസ്സിന്നു നഷ്ടബോധവുമായ്
രൂപാന്തരിച്ചിരിക്കുന്നു
അക്ഷരങ്ങള്‍ പതിഞ്ഞിടത്ത്
വിരല്‍പാടും പതിഞ്ഞിരുന്നോ
വരികള്‍ നൃത്തംവച്ച നാവില്‍
മുഴക്കം നിലച്ചമട്ട്
തല്ലിയാര്‍ത്ത കുട്ടിക്കാലം
തിരികെവരില്ലല്ലോ
സ്നേഹത്തിന്‍ പാഠഭാഗങ്ങള്‍ക്ക്
അലമാരയില്‍ മയക്കം
കലാലയസ്മരണകള്‍ക്ക്
വിശ്രമിക്കാന്‍ നേരമുണ്ടാവില്ല
മനസ്സിലിഴയുമാ നാളുകള്‍ക്ക്
ഓരായിരം പ്രണാമം
പള്ളിക്കൂടത്തില്‍ പോയനാള്‍
കണ്ടകാഴ്ചകള്‍
ഓര്‍മ്മകള്‍ക്ക് അമൂല്യമായത്
പുള്ളിക്കുടചൂടി, മഴയില്‍
പാടവരമ്പിലൂടെ പോകവെ
ഓമനിച്ചിരുന്നു ഞാനും
കൊച്ചു സ്വപ്നങ്ങളെ
പിഷാരടിമാഷിന്റെ ചൂരല്‍കഷായം
ഇന്നെനിക്ക് മധുരമാണ്
കള്ളമടിച്ചു നടന്ന നാളുകള്‍
ഇന്നെനിക്ക് നൊമ്പരവും
പള്ളിക്കൂടം മറന്നനാളുകള്‍
ഓര്‍മ്മകള്‍ക്കു വേദനയും
മനസ്സിന്നു നഷ്ടബോധവുമായ്
രൂപാന്തരിച്ചിരിക്കുന്നു
അക്ഷരങ്ങള്‍ പതിഞ്ഞിടത്ത്
വിരല്‍പാടും പതിഞ്ഞിരുന്നോ
വരികള്‍ നൃത്തംവച്ച നാവില്‍
മുഴക്കം നിലച്ചമട്ട്
തല്ലിയാര്‍ത്ത കുട്ടിക്കാലം
തിരികെവരില്ലല്ലോ
സ്നേഹത്തിന്‍ പാഠഭാഗങ്ങള്‍ക്ക്
അലമാരയില്‍ മയക്കം
കലാലയസ്മരണകള്‍ക്ക്
വിശ്രമിക്കാന്‍ നേരമുണ്ടാവില്ല
മനസ്സിലിഴയുമാ നാളുകള്‍ക്ക്
ഓരായിരം പ്രണാമം
Subscribe to:
Posts (Atom)