12/15/2011

ബാക്കിപത്രം

നഷ്ടജന്മങ്ങൾ നിലവിളിക്കുന്നുവോ
കാലനാം കീടനാശിനിയെ
കഥാവശേഷമാക്കാൻ

പിഞ്ചുബാല്യങ്ങളെ-
പ്പാടേ തളർത്തിയ ക്രൂരകർമ്മം
കിരാതന്മാർ വിതച്ചഫലം

നികൃഷ്ടമതേ ഭീകരവും
മഹാദുരന്തമായ്
ബാക്കിപത്രം പോൽ.

പിഞ്ചുമുഖങ്ങൾക്ക്
നഷ്ടമായത് സ്വപ്നങ്ങൾ
സ്വസ്ഥമായ ഭാവിയും

13 comments:

 1. പിഞ്ചുമുഖങ്ങൾക്ക്
  നഷ്ടമായത് സ്വപ്നങ്ങൾ
  സ്വസ്ഥമായ ഭാവിയും അതെ ....ഒരു യാഥാര്‍ത്ഥ്യം ...എല്ലാ ആശംസകളും ട്ടോ ..ഈ കുഞ്ഞു മയില്‍പീലി മിണ്ടി കേട്ടോ :) ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 2. സ്വപ്നം കാണ്ടു തുടങ്ങുന്നതിനേക്കാള്‍ മുന്‍പ്‌ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട ബാല്യങ്ങള്‍...!
  നല്ല വൈകല്‍.
  നല്ല കവിത.
  ഇനിയും നിറയെ എഴുതാന്‍ കഴിയട്ടെ.

  ReplyDelete
 3. ബാല്യമനസ്സിന്റെ ആകുലതകള്‍ നന്നായി പകര്‍ത്തപ്പെട്ട വരികള്‍ ,,ആശംസകള്‍

  ReplyDelete
 4. അഭിനന്ദനങ്ങള്‍ നീസ ....
  ഇനിയും ഏറെ എഴുതുക.

  ReplyDelete
 5. നല്ല വരികള്‍ .. നല്ല കവിത .. ആശംസകള്‍

  ReplyDelete
 6. പിഞ്ചുബാല്യങ്ങളെ-
  പ്പാടേ തളർത്തിയ ക്രൂരകർമ്മം
  കിരാതന്മാർ വിതച്ചഫലം....

  orikalum marikaattha varikal...

  ReplyDelete
 7. eniyum eyuthan nisa jeevichirippilla

  ReplyDelete
 8. കുറച്ചു നാള്‍ വളര്‍ത്താന്‍ തന്ന ഈ മാലാഖ കുട്ട്യേ ദൈവ കരങ്ങളിലേക്ക്എടുക്കവേ ദൈവം കരുതിയോഈ വേര്‍പാടില്‍ എത്രപേരുടെ മനസ് നോവുമെന്നു ???അക്ഷരങ്ങളെ താലോലിച്ച പെണ്‍കുട്ടി നിന്നെ ദൈവസന്നിധിയില്‍ കിന്നരം വായിക്കാനായി തിരഞ്ഞെടുത്തതാണ് സംശയമില്ല

  ReplyDelete
 9. കൊള്ളാം നന്നായിരിക്കുന്നു..

  ReplyDelete
 10. അക്ഷരങ്ങളെ സ്നേഹിച്ച ഈ കുഞ്ഞുമോളുടെ ബ്ലോഗിലേക്ക് ഞാന്‍ വൈകിയെത്തിയ അത്താഴ വിരുന്നുകാരന്‍ ആണ്. അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങാന്‍ നീ ഇനി ഞങ്ങളോടൊപ്പം ഇല്ലല്ലോ . കണ്ണീരോടെയാണ് വായിച്ചത്.. എന്താണ് എഴുതേണ്ടത് എന്നറിയുന്നില്ല :നസരുധീന്‍ മണ്ണാര്‍ക്കാട്

  ReplyDelete
 11. ഈ കവിതകളില്‍ കൂടെ നിസ നീ ഞങ്ങളുടെ ഇടയില്‍ എന്നും ജീവിക്കും..

  ReplyDelete
 12. വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പമേ..........

  ReplyDelete
 13. പ്രാര്‍ത്ഥിക്കാം നിനക്കുവേണ്ടി ................

  ReplyDelete

ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....