2/11/2012

ഒഴുക്ക്

മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്

വിഷദർശനം

തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം

ചെറുത്തുനിൽപ്പ്

ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു

പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു

189 comments:

  1. കൊള്ളാം, നന്നായിട്ടുണ്ട്..നീസ

    ReplyDelete
  2. പക്ഷേ... ഇന്ന്
    ജീവിതമെന്ന മരീചികയെ
    കാൽക്കീഴിലൊരുക്കാൻ
    ദു:ഖത്തിൻപാഴ്‌വീണയെ
    പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
    വിധിയെന്നക്രൂരനുനേരേ
    അമ്പെയ്തുകൊണ്ടിരിക്കുന്നു .......നന്നായിട്ടുണ്ട്

    ReplyDelete
  3. കവിതകള്‍ നന്നായിരിക്കുന്നു.

    ReplyDelete
  4. നല്ല എഴുത്ത്, മോളേ...
    നിറഞ്ഞ മംഗളാശംസകൾ!

    ReplyDelete
  5. നന്നായി എന്നു മാത്രമല്ല, വളരെ ഗഹനമാണ്, തീക്ഷ്ണമാണ് വരികൾ. ഇനിയും മോൾക്ക് ഇതുപോലെയെഴുതാൻ ഉൾക്കരുത്തുണ്ടാകട്ടെ. ആശംസകൾ!

    ReplyDelete
  6. കൂട്ടുകാരി അനിയത്തിക്ക് മുന്നിൽ കണ്ണീരോടെ....
    ദൈവ വിധിയിൽ മരണത്തിലമർന്നാലും നങ്ങളുടെ ഓർമയിൽ നീ എന്നും വരികളായി, പുഞ്ചിരിയായി നിറഞ്ഞു നിലക്കും

    സുഹൃത്തുക്കളേ... ഈ കൊച്ചു കൂട്ടുകാരി നമ്മിൽ നിന്നു വിട്ടകന്നു. അസുഖം അവളെ മരണമായി നമ്മിൽ നിന്നകറ്റി

    (കൊട്ടോട്ടിക്കാരൻ ഇപ്പോ(ഫെബ്രുവരി 12-2012, 4.15 പീയെം) വിളിച്ചറിയിച്ചതാണീ കാര്യം )

    ReplyDelete
    Replies
    1. ഇന്നു മൂന്നുമണിയ്ക്ക് നീസവെള്ളൂർ നമ്മെ വിട്ടുപിരിഞ്ഞു. വേദനയോടെ അവൾക്ക് നിത്യശാന്തി നേരാം. ഒരു കടലാസിൽ മൂന്നു ചെറുകവിതകൾ എഴുതി പിതാവിനെ ഏൽപ്പിച്ച് ഇന്നുതന്നെ പോസ്റ്റണമെന്ന് എന്നോട് പറയണമെന്ന് ഏൽപ്പിയ്ക്കുകയായിരുന്നു. എന്താണ് എഴുതേണ്ടതെന്ന് എനിയ്ക്കറിയില്ല...
      തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസവെള്ളൂർ ആലപിച്ച അവളുടെ അമ്മ എന്ന കവിത ഇവിടെ കേൾക്കാം.

      Delete
    2. വേദനിക്കുന്ന ഹൃദയത്തിനെ പാടാന്‍ കഴിയു എന്നത് എത്ര അന്വര്‍ത്ഥം...!!!!!!!!!!

      കരളു പറിക്കുന്ന വേദന കടിച്ചമര്‍ത്തി, ഞങ്ങളെ രസിപ്പികുകയും, ചിന്തിപ്പികുകയും ചെയ്ത
      പ്രിയ കൊച്ചു കൂട്ടുകാരീ........
      നീ മനസ്സില്‍ കൊറിയിട്ടുപോയ ജീവസ്സുള്ള ചിത്രങ്ങള്‍ ഒരിക്കലും ഒളി മങ്ങാതെ കാലം കാത്തു വെയ്ക്കും....
      ബാഷ്പാന്ജ്ജലികള്‍..................

      Delete
  7. കൂട്ടുകാരിയുടെ പരലോക വാസം ദൈവം സുന്ദരമാക്കട്ടെ

    ReplyDelete
  8. ഒരു പൂമ്പാറ്റ കൂടി ചിറകറ്റു .........:(

    ReplyDelete
  9. അറം പറ്റിയ വരികളിലാണ് പ്രതിഭകള്‍ അവസാനിക്കുന്നത്! ആദരാഞ്ജലികള്‍...

    ReplyDelete
    Replies
    1. അത് വളരെ ശരിയാണല്ലോ

      Delete
  10. This comment has been removed by the author.

    ReplyDelete
  11. മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന്............

    പക്ഷേ.. എന്‍റെ പൊന്നുമോളെ... നീയിത് മുന്നേയറിഞ്ഞിരുന്നുവോ?? കുഞ്ഞുങ്ങള്‍ മാലാഖമാരല്ലേ... നിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ നെഞ്ച് പൊട്ടി ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുഷ്പങ്ങള്‍.

    ദൈവമേ... ഈ കുരുന്നിനൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളെയും ഒരുമിപ്പിക്കണമേ... മാതാപിതാക്കള്‍ക്ക്‌, ബന്ധുമിത്രാദികള്‍ക്ക് സഹിക്കാനുള്ള കരുത്ത്‌ നല്‍കേണമേ!!

    ReplyDelete
  12. ee aniyaththikk Allaahu paralokam prakaashapoornnamaakkatte....(Aameen)

    ReplyDelete
  13. നീസ, ആത്മശാന്തി നേരുന്നു..:(

    ReplyDelete
  14. ഗഹനമായ ചിന്തകള്‍ ബാക്കി വെച്ചിട്ട് നീ പോയോ മോളെ....

    അല്ലാഹു നിനക്ക് സ്വര്‍ഗം നല്‍കട്ടെ.Aameen. പ്രാര്തനകളോടെ.

    കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.

    നിറമിഴികളോടെ.....

    ReplyDelete
  15. വേദനിപ്പിക്കുന്ന വാര്‍ത്തയാണ്, പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  16. അവസാന വരിയും എഴുതി കടന്നുപോയ ആ കൂട്ടുകാരിയുടെ മാതാപിതാക്കളുടെ വേദനയില്‍ പങ്കുചേരുന്നു.

    ReplyDelete
  17. എങ്കിലും അനിയത്തീ‍.....

    നിനക്കാത്മശാന്തി!

    ReplyDelete
  18. പ്രിയപ്പെട്ട നിസ,
    അറിഞ്ഞില്ലല്ലോ....,മോളെ....ഈ ബ്ലോഗും, എഴുത്തുകാരിയെയും..!
    വളരെ സന്തോഷത്തോടെ തന്നെ മിണ്ടിയേനെ...!
    വേദനകളുടെ ലോകത്തില്‍ നിന്നും മുക്തി നേടി, അല്ലാഹുവില്‍ ലയിക്കട്ടെ, ഈ പുണ്യാത്മാവ് !
    എനിക്കറിയില്ല...എന്താ എഴുതേണ്ടതെന്നു...!
    എത്ര മനോഹരമാണ്,മോളുടെ കവിതകള്‍...! അറിയാന്‍ വൈകി....! പൂ പോലെ വിടര്‍ന്നു കൊഴിഞ്ഞ ഒരു ജന്മം...! ജീവിതം ഇങ്ങിനെയൊക്കെയാണ്.
    നിസയുടെ ഉമ്മയുടെയും ഉപ്പയുടെയും വീട്ടുകാരുടെയും കൂടെ നിസയെ സ്നേഹിക്കുന്ന ഞങ്ങള്‍ എല്ലാവരുമുണ്ട്‌..!
    തളരാതെ, നോക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !
    ഇന്ഷ അള്ള !
    പ്രാര്‍ത്ഥനകളോടെ,
    സസ്നേഹം,
    അനു

    ReplyDelete
  19. പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരി നിനക്ക് ആദരാജ്ഞലികള്‍

    ReplyDelete
  20. പ്രാര്‍ത്ഥനകളോടെ.....

    ReplyDelete
  21. മിണ്ടിയല്ലോ മോളേ....
    ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായിയെന്നു പറഞ്ഞ നീയെന്തേ മറഞ്ഞുകളഞ്ഞത്.....

    ReplyDelete
  22. inna lillahi va inna ilaihi raajioon ..അള്ളാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്പെടുതുമാരകട്ടെ .. ആമീന്‍

    ReplyDelete
  23. തുടക്കമാരിൽ നിന്നോയവനിലേക്ക് മടക്കം

    പ്രാർത്ഥനകൾ

    ReplyDelete
  24. ആദരാഞ്ജലികള്‍...

    പ്രാര്‍ത്ഥനകള്‍...

    ReplyDelete
  25. കുഞ്ഞനിയത്തിക്ക് ആത്മശാന്തി !!

    ReplyDelete
  26. നിസ ..ഒരിക്കൽ പരിചയപ്പെട്ടതേ മനസിൽ ഓർമ്മയുള്ളൂ... ആളിക്കത്തി അണഞ്ഞു പോകുമ്പോഴും,.ആ മനസ്സിലെ .,. കാത്തിരിപ്പിന്റെ വേദന നിറഞ്ഞു തുളുമ്പുന്നത് വരികളിൽ കണ്ടു. ഒരു പക്ഷെ അസുഖം തന്ന നരക വേദനയിൽ നിന്നും നിനക്കു സുഖം തരുന്നത് ഈ മരണമായിരിക്കാം. ഈ ബ്ലോഗ് കുടൂമ്പത്തോടൊപ്പം ഞാനും ദുഖത്തിൽ പങ്കു ചേരുന്നു.

    ReplyDelete
  27. ആദരാഞ്ജലികള്‍...... ..

    ReplyDelete
  28. ആദരാഞ്ജലികള്‍......

    ReplyDelete
  29. പ്രിയ പെട്ട നിസ
    എത്താന്‍ ഒരുപാടു വയ്കി പോയി മോളെ ,,,
    നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ,,,

    ReplyDelete
  30. കുഞ്ഞേ...നിനക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തോടെ...ആദരാഞ്ജലികള്‍.....

    ReplyDelete
  31. ഇന്നാനില്ലാഹി വ‌ഇന്നാഹിലൈഹി റാജിഹൂൻ............

    ReplyDelete
  32. ആദരാഞ്ജലികള്‍...... ..

    ReplyDelete
  33. ഇന്നാലില്ലാഹ് വഇന്നാ ഇലൈഹി റാജിഊൻ..
    കുഞ്ഞനിയത്തിക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ...

    ReplyDelete
  34. പ്രിയപ്പെട്ട നിസ ..നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. പ്രാര്‍ഥനകള്‍ മാത്രം...

    ReplyDelete
  35. പ്രാര്‍ഥിക്കുന്നു....കുഞ്ഞു മാലാഖക്കായി!

    ReplyDelete
  36. എന്റെ കുഞ്ഞേ ....
    മിണ്ടിയാല്‍ കേള്‍ക്കാത്ത അകലത്തിലായല്ലോ നീയിപ്പോള്‍ ...
    നീ എഴുതി വെച്ചിടത്ത് എത്തിപെടാന്‍ ഒരു പാട് വൈകിപോയി

    നിത്യ ഹരിതമാം നിന്‍ സ്മരണയ്ക്ക്മുന്നില്‍ അര്‍പ്പിക്കട്ടെ ..
    കണ്ണുനീരിന്റെ ഒരായിരം പൂക്കള്‍ ......

    ReplyDelete
  37. വരികൾ ജീവിതം പറയുന്നു.
    കുഞ്ഞുമോൾക്കായി പ്രാർഥിക്കുന്നു.....
    :(

    ReplyDelete
  38. പ്രിയപ്പെട്ട അനിയത്തി ഞാനിവിടെ ആദ്യമാണ്.... ഇപ്പോള്‍ എന്റെ അന്തരംഗത്തില്‍ നിനക്കായുള്ള പ്രാര്‍ത്ഥനകള്‍ മാത്രം....

    ReplyDelete
  39. ആത്മസൌഖ്യം എന്ന കവിതയിൽ മോൾ തന്നെ എഴുതി

    മടക്കയാത്രതേടവെ
    ഞാന്‍ തിരിച്ചറിയുന്നു
    ഞാന്‍ തേടുന്നതെന്തോ
    അതെന്നില്‍ത്തന്നെയുണ്ടെന്ന്
    എന്റെ ഹൃത്തില്‍ത്തന്നെയുണ്ടെന്ന്

    ഞങ്ങളുടെ ഹൃദയത്തിൽ അതിനേക്കാളേറെ വരച്ചിട്ടിട്ടാണ് മോളേ നീ പോയത്...

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. എന്‍റെ മോളേ... നിന്‍റെയീ ഒഴുക്ക് നിലച്ചിട്ടില്ല....ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ നീയും ഒരു നഷ്ടപ്പെട്ട വേദനയായി ബാക്കിയാകുന്നു.... അനിയത്തിക്കുട്ടിയുടെ പരലോകവാസം സര്‍വ്വശക്തനായ സൃഷ്ടാവ് സന്തോഷപൂര്‍ണ്ണമാക്കാന്‍ മനസ്സു നിറഞ്ഞ പ്രാര്‍ത്ഥനയോടെ...........

    തമസ്സിഴഞ്ഞ വീഥികളുടെ രോദനം
    ഏതുതപസ്സിനാൽ മാറ്റും
    കരൾപിടയുംനിലവിളികൾ
    ഏതുസാന്ത്വനത്താലലിയും
    കണ്ടിട്ടും കാണാതെ
    പുറംതിരിയുവോൻ മർത്യനോ
    നിഴലായ്, മരണത്തിന്റെ കാലൊച്ച
    പതുങ്ങിയെത്തുന്നനാൾ...................

    ReplyDelete
  42. ആദ്യമാണിവിടെ.. മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രം പൊന്നുമോള്‍ക്ക്..

    ReplyDelete
  43. പടച്ചവന്‍ ആഖിറം നന്നാക്കട്ടെ ....

    ReplyDelete
  44. എത്താന്‍ വൈകി.., എത്രയോ വൈകി....

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍...
    (നിന്നില്‍ നിന്നാണ് ദൈവമേ ഞങ്ങള്‍.., നിന്നിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു)

    ReplyDelete
  45. വൈകിയതിനെ പറ്റി ഇനി എന്തെഴുതാൻ...:( അല്ലാഹു സ്വർഗത്തിലെ പൂമ്പാറ്റയാക്കട്ടെ... പൊന്നുമോൾക്ക് എല്ലാ പ്രാർത്ഥനയോടെയും ...

    ReplyDelete
  46. അനിയത്തി കുട്ടീ നിനക്ക് ആദരാഞ്ജലികള്‍ .....

    ReplyDelete
  47. പ്രാര്‍ത്ഥന മാത്രം

    ReplyDelete
  48. നിലാമഴകള്‍..... ഇനി പരലോകത്തില്‍..
    അവിടെയിരുന്ന് കവിതകളെഴുതുക
    അവിടെ വേദനയില്ല രോഗമില്ല അല്ലലില്ല അലച്ചിലില്ല.
    ഇനി ഞാനെത്തുമ്പോള്‍ എനിക്ക് സ്വഗതം പറയാന്‍ നിലാമഴയും
    ദൈവസാന്നിധ്യത്തില്‍ നീയിനി സന്തോഷിക്കുക........

    ReplyDelete
  49. പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  50. ആദരാഞ്ജലികള്‍...

    ReplyDelete
  51. ആത്മശാന്തിക്കായി പ്രാര്‍ഥനയോടെ............

    ReplyDelete
  52. പ്രാര്‍ത്ഥനകളോടെ....

    ReplyDelete
  53. പ്രാർഥനകൾ...

    ReplyDelete
  54. ആദരാഞ്ജലികള്‍.... ഒന്നും പറയാനില്ല.... എല്ലാം ദൈവത്തിന്‍റെ തീരുമാനം...

    ReplyDelete
  55. ഇപ്പോൾ നെറ്റ് തുറന്നപ്പോഴാണ് അറിഞ്ഞത്;

    ഇന്നലെ ഞാൻ ഇവിടെ വന്ന് കവിതകൾ വായിച്ച് ഒരു കമന്റിട്ടതാണ്.പിറ്റേന്നുതന്നെ ആ വേർപാട് അറിയുമ്പോൾ.....

    മരണം കേവലം ഒരു മിഥ്യയായിരുന്നെങ്കിൽ......

    നിസാ മോളേ നീ മരിച്ചുവെന്നത് നമ്മുടെ ഒരു തോന്നലായിമാത്രം കരുതുന്നു.

    നീ എന്നും നമ്മളിൽ ജീവിക്കും.

    മാത്രവുമല്ല, നീ നിന്റെ ജീവിതം ആ കവിതകളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ടല്ലോ. എന്നെന്നേയ്ക്കും നമുക്കോരൊരുത്തർക്കുമുള്ള നിന്റെ സന്ദേശങ്ങളായി.

    മോളേ, മോള് കോറിയിട്ട കവിതകളിലൂടെ, നമ്മുടെയെല്ലാം ഓർമ്മകളിലൂടെ മോളെന്നും ജീവിക്കും.

    നിസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

    ReplyDelete
  56. എല്ലാം കഴിഞ്ഞു അഭിപ്രായം മാത്രം പറയാന്‍ വന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട് കുട്ടി നിറകണ്ണുകളോടെ...ഒന്നും ചെയ്യാന്‍ സാധിച്ചില്ലാല്ലോന്ന കുറ്റബോധത്തോടെ ...പ്രാര്‍ത്ഥന മാത്രം

    ReplyDelete
  57. ആദരാഞ്ജലികള്‍ ...ദൈവം നിസയെ കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരിക്കാം ..അതാവാം ആ സ്വരം താല്‍ക്കാലികമായി നിലച്ചത്..മനസ്സില്‍ ഒരു വിങ്ങല്‍ തീര്‍ത്തു ആ മാലാഖ നമ്മെയും കാത്തിരിക്കുന്നു..ഒരു ചെറു ചിരിയോടെ.....

    ReplyDelete
  58. കുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..

    ReplyDelete
  59. ഇപ്പോൾ നെറ്റ് തുറന്നപ്പോഴാണ് അറിഞ്ഞത്; ഇന്നലെ ഞാൻ ഇവിടെ വന്ന് കവിതകൾ വായിച്ച് ഒരു കമന്റിട്ടതാണ്.പിറ്റേന്നുതന്നെ ആ വേർപാട് അറിയുമ്പോൾ.....മരണം കേവലം ഒരു മിഥ്യയായിരുന്നെങ്കിൽ......നീസാ മോളേ നീ മരിച്ചുവെന്നത് നമ്മുടെ ഒരു തോന്നലായിമാത്രം കരുതുന്നു.നീ എന്നും, നമ്മുടെയൊക്കെ ജീവിതകാലത്തോളം, നമ്മളിലൂടെ ജീവിക്കും....മാത്രവുമല്ല, നീ നിന്റെ ജീവിതം ആ കവിതകളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ടല്ലോ; എന്നെന്നേയ്ക്കും നമ്മൾ എല്ലാവർക്കുമുള്ള നിന്റെ സന്ദേശങ്ങളായി. നമ്മൾ എല്ലാവരും കണ്ണടച്ച് മണ്മറയുമ്പോഴും, ആ കവിതകൾ കൺതുറന്നിരിക്കും. മോളേ, മോള് കോറിയിട്ട കവിതകളിലൂടെ, ജീവിച്ചിരികുന്നവരുടെ ഓർമ്മകളിലൂടെ മോളെന്നും ജീവിക്കും.നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

    ReplyDelete
  60. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍...

    ReplyDelete
  61. എന്റെ കണ്ണുകള്‍ നിറയുന്നു ..
    നിന്നെ എനിക്കറിയില്ല ... നിനക്ക് എന്നെയും ..
    എന്നിട്ടും എന്തിനോ??

    ReplyDelete
  62. inna lillahi vainna ilayhi rajioon

    ReplyDelete
  63. നിന്റെ ജീവിതം സാര്‍ത്ഥകമാക്കി നീ കടന്നു പോയി. സകലഭൂവാസികളും പോകേണ്ടുന്ന വഴി നീ മുമ്പേ...വായിക്കുന്ന ഞങ്ങളെല്ലാം ഊഴമനുസരിച്ച് പിമ്പേ. നിന്റെ കുഞ്ഞുജീവിതം നീ പ്രകാശമയമാക്കി. ആദരവോടെ, അജിത്ത്.

    ReplyDelete
  64. മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന്

    ReplyDelete
  65. മോളേ, മോളുടെ കവിതകളിലൂടെ, ഞങ്ങളുടെ ഓർമ്മകളില്‍ മോളെന്നും ജീവിക്കും നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ മോളുടെ ആത്മശാന്തിക്കായി അല്ലാഹുവിനോട് പ്രാർഥിക്കുന്നു

    ReplyDelete
  66. നിന്റെ വേര്‍പാടിന് ശേഷമാണ്, ഞാന്‍ നിന്റെ അക്ഷരങ്ങളുടെ ലോകത്ത് എത്തുന്നത്.... സ്വര്‍ഗത്തിലെ മാലാഖയായി നീ മാറുന്നത് ഞങ്ങളക്ക് കണ്ടുനില്‍ക്കാനെ കഴ്യൂ..

    ReplyDelete
  67. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍

    ReplyDelete
  68. നീസാ മോൾക്കുള്ള എന്റെ ആദരാഞ്‌ജലികൾ ഈ ലിങ്കിലും ഉണ്ട്:
    നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ
    http://easajim.blogspot.in/2012/02/blog-post_12.html

    ReplyDelete
  69. ഞങ്ങളുടെ ഓർമ്മകളില്‍ മോളെന്നും ജീവിക്കും നീസാ മോള്‍ക്ക്‌ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നിസ മോളുടെ ആത്മശാന്തിക്കായി അല്ലാഹുവിനോട് പ്രാർഥിക്കുന്നു.....

    ReplyDelete
  70. മോളേ ഇവിടെ എന്തെഴുതണം എന്ന് അറിയില്ല...!!പ്രാർത്ഥനകൾ...പ്രാർത്ഥനകൾ മാത്രം..!!

    കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു..

    ReplyDelete
  71. മോളെകുറിച്ച് ആദ്യമായും അവസാനമായും ഞാന്‍ അറിയുന്നത് മോളുടെ മരണവാര്‍ത്തയിലൂടെയാണ്,വിഷമത്തോടെ ഒരു പാട്പേരുടെ കമന്റുകള്‍ വായിച്ചു എല്ലാവര്കും മോളെ വലിയ ഇസ്ടമായിരുന്നു എന്നു ആ കമന്റുകളില്‍ നിന്നും മനസ്സിലായി ;എല്ലാവരുടെയും കമാന്‍റിന്റെ അടിയിലായി റീപ്ലേ എന്ന ഒരു വാകുണ്ട് അത് റീപ്ലേ അയക്കാന്‍ എനി മോള്‍ക് കഴിയില്ലല്ലോ?
    നാളെ സ്വൊര്‍ഘത്തില്‍ മോളെയും നാമെല്ലാവരെയും അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ//അമീന്‍

    ReplyDelete
  72. majeed cherukulamba2/13/12, 12:40 AM

    മോളെകുറിച്ച് ആദ്യമായും അവസാനമായും ഞാന്‍ അറിയുന്നത് മോളുടെ മരണവാര്‍ത്തയിലൂടെയാണ്,വിഷമത്തോടെ ഒരു പാട്പേരുടെ കമന്റുകള്‍ വായിച്ചു എല്ലാവര്കും മോളെ വലിയ ഇസ്ടമായിരുന്നു എന്നു ആ കമന്റുകളില്‍ നിന്നും മനസ്സിലായി ;എല്ലാവരുടെയും കമാന്‍റിന്റെ അടിയിലായി റീപ്ലേ എന്ന ഒരു വാകുണ്ട് അത് റീപ്ലേ അയക്കാന്‍ എനി മോള്‍ക് കഴിയില്ലല്ലോ?
    നാളെ സ്വൊര്‍ഘത്തില്‍ മോളെയും നാമെല്ലാവരെയും അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ//അമീന്‍

    ReplyDelete
  73. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍

    ReplyDelete
  74. മോളുടെ ആത്മശാന്തിക്കായി അല്ലാഹുവിനോട് പ്രാർഥിക്കുന്നു

    ReplyDelete
  75. പ്രാര്‍ത്ഥനയോടെ..

    ReplyDelete
  76. ഈ ദുഖത്തില്‍ ഞാനും പങ്ക് ചേരുന്നു...പ്രാര്‍ഥനകളോടെ...........

    ReplyDelete
  77. ഈ കൊച്ചു പ്രതിഭയുടെ ഓര്‍മയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനകളോടെ ..

    ReplyDelete
  78. ഈ വാര്‍ത്ത അറിഞ്ഞ സമയം മുതല്‍ നെഞ്ചില്‍ വല്ലാത്തൊരു നീറ്റല്‍ ..
    ഉടയോന്‍ സ്വര്‍ഗവാതില്‍ കുഞ്ഞു മോള്‍ക്കായി തുറന്നു കൊടുക്കാന്‍ അകമഴിഞ്ഞ പ്രാര്‍ഥനകളോടെ ..

    ReplyDelete
  79. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍

    ReplyDelete
  80. >> തമസ്സിഴഞ്ഞ വീഥികളുടെ രോദനം
    ഏതുതപസ്സിനാൽ മാറ്റും
    കരൾപിടയുംനിലവിളികൾ
    ഏതുസാന്ത്വനത്താലലിയും
    കണ്ടിട്ടും കാണാതെ
    പുറംതിരിയുവോൻ മർത്യനോ <<

    ഈ മോളുടെ ജീവിതവും മരണവും ഇന്നുമാത്രം അറിഞ്ഞ ഞാനൊരു മര്‍ത്യനോ!
    (അല്ലാഹു നീസയെ ജന്നാത്തുല്‍ ഫിര്‍ദൌസിലേക്ക് ആനയിക്കുമാറാട്ടെ-ആമീന്‍ )

    ReplyDelete
  81. അല്ലാഹു നീസയെ ജന്നാത്തുല്‍ ഫിര്‍ദൌസിലേക്ക് ആനയിക്കുമാറാട്ടെ-ആമീന്‍ )

    ReplyDelete
  82. കൊച്ചു പ്രതിഭ നമ്മെ കണ്ണെറിലാഴ്ത്തി നീ മറഞ്ഞല്ലോ.
    ബഷീര്‍ കൊമ്മിണി

    ReplyDelete
  83. അണയുവാന്‍ പോകുന്നോരീ സ്പന്ദനം..നിന്‍
    അകതാരില്‍ മുന്നേ കുറിച്ചിട്ട വരികളും
    അണയില്ല സോദരീ ഈ മനസ്സുകളില്‍
    എന്നെന്നും ജ്വലിചിടും നിന്നോര്മകള്‍ എന്നുമെന്നും .

    ReplyDelete
  84. Shaji Manshad2/13/12, 1:40 AM

    എഴുതി തീരാത്ത ഒരു കവിത പോലെ നമ്മളെ വിട്ടു പിരിഞ്ഞ പോന്നു മോള്‍ക് രണ്ടു തുള്ളി കണ്ണ് നീര്‍ പ്രണാമങ്ങള്‍ ..

    ReplyDelete
  85. കുഞ്ഞു മോളേ നിന്നെകുറിച്ചാദ്യമായി കേള്ക്കുകയാണെങ്കിലും ഉള്ളില്‍ ഒരു വിങ്ങല്‍ ... അള്ളാഹു നിനക്കു സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ,നമ്മളെ സ്വര്‍ഗ്ഗത്തിലൊന്നിച്ചു കൂട്ടട്ടെ....

    ReplyDelete
  86. എന്‍റെ അനുജത്തി കുട്ടി നിന്നെ കണ്ടെത്തിയപ്പോയെക്കും സമയം അതിക്രമിച്ചിരുന്നു .... സ്വര്‍ഗത്തില്‍ പച്ച കിളിയായി പാറി നടക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  87. കുട്ടിക്ക് ആദരാഞ്ജലികള്‍....
    അർപ്പിക്കുവാൻ വേണ്ടി ഇവിടെ വരേണ്ടിവന്നുവല്ലോ...


    മോളുടെ മാതാപിതക്കളൂടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു...

    ReplyDelete
  88. ബാഷ്പാഞ്ചലികൾ.

    ബ്ലോഗും ഫേസ്ബുക്കൊന്നുമില്ലാത്ത ഒരു ലോകത്തേക്ക്, ഇന്ന് നീ നാളെ ഞാൻ.. നാമെല്ലാവരേയും അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ,.

    അല്ലാഹുവെ ഈ കുഞ്ഞിന് നീ കാത്ത് കൊള്ളേണമേ..

    ReplyDelete
  89. ഒരു തുള്ളി കണ്ണീര്‍ പൂക്കളല്ലാതെ തരാന്‍ ഒന്നുമില്ലല്ലോ മോളെ...ദൈവാനുഗ്രഹം മോള്ക്കുണ്ടാവട്ടെ...

    ReplyDelete
  90. ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....
    നീയില്ലാത്ത നിന്റെ ബ്ലോഗിൽ വന്ന് ഇനിയെന്ത് മിണ്ടാൻ :( :(

    ReplyDelete
  91. വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല ..
    മോള്‍ക്ക് അല്ലാഹു മഅ്ഫിറത്ത് നല്‍കട്ടേ......

    ReplyDelete
    Replies
    1. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളുമായി നീയെന്നും ഞങ്ങളില്‍ നിറഞ്ഞു നില്‍ക്കും.

      Delete
  92. പ്രാർത്ഥനകളോടെ...

    ReplyDelete
  93. പ്രാര്‍ഥനകളോടെ ..വിട വിട വിട വിട

    ReplyDelete
  94. നേരേമൊഴിഞ്ജ്
    നേരോടുരന്ജ്‌
    നേരിലലിന്ജ്
    നേരത്തെ മറഞ്ഞുപോയ.............

    ReplyDelete
  95. ആദരാഞ്ജലികൾ ...

    ReplyDelete
  96. വിടരും മുമ്പേ കൊഴിഞ്ഞു പോയ എന്റെ കൊച്ചു കൂട്ടുകാരിക്ക് ഒരു പിടി കണ്ണീര്‍ പൂക്കള്‍.....

    ReplyDelete
  97. നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
    കുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
    പ്രാര്‍ത്ഥനകളോടെ....

    ReplyDelete
  98. നിത്യ ശാന്തി നേരുന്നു

    ReplyDelete
  99. പ്രാർഥന മാത്രം........

    ReplyDelete
  100. കണ്ണുനീര്‍ അക്ഷരങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലല്ലോ എന്റെ മോളെ...

    ReplyDelete
  101. ആദരാഞ്ജലികൾ.............

    ReplyDelete
  102. nira kannukalode

    See the post of Vallikkunnu
    നീസ മോളേ, നിന്റെ ഓര്‍മയ്ക്ക്..
    http://www.vallikkunnu.com/2012/02/blog-post_12.html

    ReplyDelete
  103. വിടരും മുന്‍പേ വാടിപ്പോയ റോസാ പുഷ്പമേ...
    സര്‍വ്വശക്തന്‍റെ പൂന്തോട്ടത്തില്‍ നീ ശോഭയോടെ വിരിഞ്ഞു സുഗന്ധം പരത്തും

    ReplyDelete
  104. കുഞ്ഞു മോളെ നിന്റെ അവസാനത്തെ കവിതയിലെ ആദ്യത്തെ കമന്റു ഞാനാണല്ലോ എഴുതിയത്... :(
    നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...

    ReplyDelete
  105. കുഞ്ഞു മോളെ നിന്റെ അവസാനത്തെ കവിതയിലെ ആദ്യത്തെ കമന്റു ഞാനാണല്ലോ എഴുതിയത്... :(
    നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...

    ReplyDelete
  106. allahu magfirathum marhamathum nalkumaravatte ..ammen

    ReplyDelete
  107. പ്രായത്തിലേറെ പക്വതയും പ്രതിഭയും കാണിച്ച നമ്മുടെ കൂട്ടത്തിലെ കൊച്ചുകൂട്ടുകാരി തന്നെ സൃഷ്ടിച്ച നാഥനിലേക്ക് അണഞ്ഞു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍..

    നാഥാ പരലോകത്ത് സ്വര്‍ഗത്തില്‍ കണ്ടുമുട്ടാന്‍ ഞങ്ങളെ നീ തുണക്കേണമേ...

    ReplyDelete
  108. വിടരും മുന്‍പെ വാടിവീണ എന്‍റെ കുഞ്ഞുപെങ്ങളെ,,,,,,, നിന്‍റെ ഖബറിനെ സര്‍വശക്തന്‍ വിശാലമാക്കിത്തരട്ടെ,,,,, സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ നിനക്കായ് തുറന്നിടട്ടെ,,,,,,,,

    ReplyDelete
  109. ആദരാഞ്ജലികൾ....മോളെ ഒന്നും പറയുവാനാവുന്നില്ല,ക്ഷമിക്കുക.

    ReplyDelete
  110. ഇനിയും വരും.. ഒരു കവിത കേൾക്കണമെന്നു തോന്നുമ്പോൾ...

    ReplyDelete
  111. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.

    ReplyDelete
  112. ജനിച്ചാല്‍ മരണം ഉറപ്പു എങ്കിലും അനിയത്തി നിനെ പടച്ചവന്‍ ഇത്ര പെട്ടന്ന് അങ്ങ് കൊണ്ട് പോയല്ലോ.... അള്ളാഹു നമ്മളെ ഏവരെയും ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ.... പ്രാര്‍ഥനയോടെ..

    ReplyDelete
  113. ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു. ഈ മരണവാർത്ത അറിയുന്നതിന്റെ തലേന്നും നീസയുടെ നിലാമഴകൾ എന്ന ബ്ലോഗിലെത്തി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു. മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ !

    ReplyDelete
  114. അല്ലാഹു പരലോകം സന്തോഷമാക്കട്ടെ! അക്ഷരക്കൂട്ടങ്ങള്‍ നന്മക്ക് വേണ്ടി പെറുക്കിവെച്ച നീസാ എന്തുകൊണ്ടും ഭാഗ്യവതിയാണ്. പ്രാര്‍ത്ഥനകളുടെ ഈ കുത്തിയൊഴുക്ക് അതിലേക്ക് വിരല്‍ ചൂണ്ടുന്നു....

    ReplyDelete
  115. ഈ കുഞ്ഞനുജത്തിയുടെ ഖബറിനെ സര്‍വശക്തന്‍ വിശാലമാക്കിത്തരട്ടെ,,,,, സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ നിനക്കായ് തുറന്നിടട്ടെ,,,,,,,,

    ReplyDelete
  116. അല്ലാഹു പരലോകം സന്തോഷമാക്കട്ടെ, സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നിടട്ടെ.....

    ReplyDelete
  117. ഇന്നാനില്ലാഹി വ‌ഇന്നാഹിലൈഹി റാജിഹൂൻ............

    ReplyDelete
  118. പ്രാര്‍ഥനകളോടെ...........

    ReplyDelete
  119. ഇന്നാനില്ലാഹി വ‌ഇന്നാഹിലൈഹി റാജിഹൂൻ...

    ReplyDelete
  120. വിടരും മുന്‍പേ പൊലിഞ്ഞു പോയ നിസ മോള്‍ക്ക് കണ്ണീരോടെ യാത്രാ മൊഴി ..

    കണ്ണ് നിറയാത്തവര്‍ ആരുമുണ്ടാവില്ല .തീര്‍ച്ച

    ReplyDelete
    Replies
    1. വാഹീച്ച എന്തെ ഞാനരിഞ്ഞ്നില്ല ഈ കൊച്ചനുജത്തിയെ ...

      Delete
  121. ആ ആത്മാവിനായി ഇനി പ്രാര്‍ത്ഥനകള്‍ മാത്രം..

    ReplyDelete
  122. വിടരുന്നതിനു മുന്‍പേ കൊഴിഞ്ഞു പോയ കുസുമമേ നിനക്ക് വഴിയാത്ര ചൊല്ലുവാന്‍ എന്റെ നാവുകള്‍ ആശക്തം ...........

    ReplyDelete
  123. വിട ചൊല്ലുന്നു..:((

    ReplyDelete
  124. ഞാൻ കരയുന്നൂ.......

    ReplyDelete
  125. ഹൃദയത്തില്‍ ഒരു പിടി വേദനകള്‍ വാരിവിതറിയിട്ട് എന്തിനാ കുട്ടി നീ പോയത് ?

    ReplyDelete
  126. "ആ പ്രവാഹത്തിൽ
    അവള്‍ ഒലിച്ചുപോയപ്പോള്‍
    മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തുന്നല്ലോ"

    ഞാനും കരയുന്നു ...

    ReplyDelete
  127. എന്താണ് ഞാന്‍ നീറുന്ന മനസ്സോടെ ഇവിടെ കുറിക്കുക!

    ReplyDelete
  128. ആ പ്രവാഹത്തിൽ
    അവള്‍ ഒലിച്ചുപോയപ്പോള്‍
    മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തുന്നല്ലോ"

    ReplyDelete
  129. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍........................................................
    Don't know wat to write... :-(

    ReplyDelete
  130. പൊന്നുമോളെ.......നമ്മളെയെല്ലാം റബ്ബ് ജന്നാത്തില്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ......... :(

    ReplyDelete
  131. തമസ്സിഴഞ്ഞ വീഥികളുടെ രോദനം
    ഏതുതപസ്സിനാൽ മാറ്റും


    എന്ത് ഞാന്‍ പറയുക കുഞ്ഞേ ,

    ഹൃദയത്തില്‍ ഒരു മുള്ളിരുന്നു നീറുന്ന പോലെ

    ReplyDelete
  132. അറിഞ്ഞിരുന്നില്ല ഞാന്‍ ഈ വെള്ളരിപ്രാവിനെ... അറിയിച്ചില്ല ആരുമേ... എങ്കിലും അറിയുന്നു ഞാനിന്നു നിന്‍ വരികളിലൂടെ... വൈകിപ്പോയ ദുഖത്തിലും നേരുന്നു ഞാന്‍ നിനക്കാത്മ ശാന്തി ....

    ReplyDelete
  133. അറിഞ്ഞിരുന്നില്ല ഞാന്‍ ഈ വെള്ളരിപ്രാവിനെ... അറിയിച്ചില്ല ആരുമേ... എങ്കിലും അറിയുന്നു ഞാനിന്നു നിന്‍ വരികളിലൂടെ... വൈകിപ്പോയ ദുഖത്തിലും നേരുന്നു ഞാന്‍ നിനക്കാത്മ ശാന്തി ....

    ReplyDelete
  134. കവയത്രിയും നിലാമഴ എന്ന ബ്ലോഗ്‌ എഴുത്തുകാരിയുമായ മലപ്പുറം പൂക്കോട്ടൂരിലെ നിസാ വെള്ളൂര്‍ എന്ന സര്‍ഗ്ഗ ധനയായ കൊച്ചു മിടുക്കിയെ നമുക്ക് നഷ്ട്ടമായി എന്ന വാര്‍ത്ത ഫെയ്സ്ബുക്കിലൂടെയാണറിഞ്ഞത്. ഞാനീകുട്ടിയെക്കുറിചറിയുന്നത് ഇപ്പോള്‍ മാത്രമാണെന്നതില...്‍ കുറ്റബോധമുണ്ട്.തുടര്‍ന്ന്‍അക്ഷരങ്ങളെ സ്നേഹിക്കുന്ന ആ കൊച്ചു പ്രതിഭയുടെ നിലാമഴ എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചു. ഒഴുക്ക് എന്ന കവിതയിലെ "മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന്.. " കൂടാതെ വിഷദര്‍ശനം,ചെറുത്തുനില്‍പ്പ് എന്നീ കവിതകളും വായിച്ചപ്പോള്‍ എന്റെ നയനങ്ങള്‍ നനഞ്ഞു . നിസാ വെള്ളൂര്‍ തന്‍റെ രോഗാവസ്ഥയില്‍ എഴുതിയതാവാം തീവ്രമായ ദു:ഖം ഉളവാക്കുന്ന ഈവരികള്‍. ഈ കുഞ്ഞിന്‍റെ വേര്പാട് എന്നെ ഏറെ വേദനിപ്പിച്ചു.എല്ലാം നിയോഗം .നമ്മുടെ ആരുടെയും കയ്യില്‍ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ഗാരണ്ടിയില്ലല്ലോ.ദൈവം നല്‍കിയ ആയുസ്സിന്റെ സമയപരിധിക്കപ്പുറം ഒരുനിമിഷം അധികം നല്കില്ലല്ലോ. അല്ലാഹു ആ കുട്ടിയുടെ ഖബറിടം പ്രകാശാപൂരിതമാക്കട്ടെ.

    ReplyDelete
  135. ഉടലല്ലോ കടന്നു പോകുന്നത്, ആത്മാവ് ഇവിടെയൊക്കെ....
    പ്രാര്‍ത്ഥനയോടെ...

    ReplyDelete
  136. പറയുവാന്‍ വാക്കുകളില്ല.
    ഇനി ആ വാക്കുകള്‍ കേള്‍കാന്‍ മോളീ ലോകത്തുമില്ല.
    എങ്കിലും, മനസ്സില്‍ ഒരു നൊമ്പരമായി മോളും ഈ ബ്ലോഗും എന്നും ഉണ്ടാവും.

    ഒരായിരം പ്രാര്‍ഥനകളോടെ.

    ReplyDelete
  137. ഇന്നാനില്ലാഹി വ‌ഇന്നാഹിലൈഹി റാജിഹൂൻ............

    ReplyDelete
  138. പ്രാർത്ഥനകൾ

    ReplyDelete
  139. പ്രാര്‍ത്ഥനയില്‍ എന്നും നിറഞ്ഞു നിന്ന നിസമോള്‍ പോയി എന്നറിഞ്ഞത് അവാര്‍ഡ് വാങ്ങി തിരിച്ച് നാട്ടിലേക്ക് കയറുന്ന എന്റെ സന്തോഷത്തിന്റ്റെ കൊടുമുടിയില്‍ വച്ചായിരുന്നു.ശരിക്കും എല്ലാ സന്തോഷവും ഒരു നിമിഷം കൊണ്ട് നഷ്ടമായി.അവാര്‍ഡുമായി ഞാന്‍ ആദ്യം പോയതും ചേതനയറ്റ ആ കുഞ്ഞുമോളെ കാണാന്‍...പക്ഷേ സാധിച്ചില്ല.
    ഇന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, ഇനിയും ഇനിയും പ്രാര്‍ത്ഥിച്ചുകൊണ്ടേ ഇരിക്കുന്നു.

    ReplyDelete
  140. പ്രാര്‍ത്ഥനകളോടെ നിത്യ ശാന്തി നേരുന്നു.....

    ReplyDelete
  141. അള്ളാഹു തആല നിസ മോളേയും നമ്മളെയും സ്വര്‍ഗ്ഗതോപ്പില്‍ ഒരുമിച്ച് കൂട്ടുമാരാകട്ടെ.. ഇത്ര ചെറുപ്പത്തില്‍ നമ്മെ വിട്ടുപോയല്ലോ ആ കുരുന്നു...എല്ലാം വിധി...

    ReplyDelete
  142. എന്താണ് ഞാന്‍ നീറുന്ന മനസ്സോടെ ഇവിടെ കുറിക്കുക!


    ആ ആത്മാവിനായി ഇനി പ്രാര്‍ത്ഥനകള്‍ മാത്രം..

    പ്രാര്‍ഥനകളോടെ...........

    ReplyDelete
  143. പ്രാർഥന മാത്രം........

    ReplyDelete
  144. പ്രാര്‍ത്ഥനകളോടെ...

    ReplyDelete
  145. കുഞ്ഞു മോളെ നിനക്കൊരായിരം പ്രാര്‍ഥനകള്‍ ..

    ReplyDelete
  146. പ്രാർഥന മാത്രം..

    ReplyDelete
  147. വാക്കുകളില്ല മോളെ നിന്റെ നഷ്ടത്തെ വിവരിച്ചു തീര്‍ക്കുവാന്‍.. വളരെ വൈകിപ്പോയി അറിയാന്‍, ബൂലോകത്ത് ഇങ്ങനെ, നിലാവിനേക്കാള്‍ പ്രഭ ചൊരിഞ്ഞൊരു മഴ പെയ്തിരുന്നത്‌............, മഞ്ഞിനെക്കള്‍ കുളിരുള്ള വരികള്‍ ഉതിര്‍ന്നിരുന്നത്............ സര്‍വ്വശക്തന്‍ അനശ്വരമായ നിന്റെ മറുജന്മം സ്വര്‍ഗപ്പൂന്തോപ്പില്‍ അവന്റെ സംത്രിപ്തിക്ക് പാത്രമായവരുടെ കൂടെ സന്തുഷ്ട്ടമാക്കി തരട്ടെ എന്ന പ്രാര്ഥനയോടെ..............

    ReplyDelete
  148. വിടരുന്നതിനു മുന്‍പേ കൊഴിഞ്ഞു പോയ നിസ

    മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന്

    പ്രാർത്ഥനകളോടെ...

    ReplyDelete
  149. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ പ്രാർത്ഥനകളോടെ...

    ReplyDelete
  150. എന്താണ് നിസാ നിനക്കായി ഞാന്‍ തരേണ്ടത്‌

    നീ ഇല്ലാത്ത ഈ ലോകം

    നിന്റെ പ്രിയപെട്ടവര്ക് ദുഃഖം തന്നെ

    അനുജത്തീ നിന്റെ വഴിയെ

    നീ മറഞ്ഞ വഴിയെ

    ഞങ്ങളും വരും

    എങ്കിലും മനസ്സില്‍ മായാത്ത ഒരു വേദന

    നിനകായി ഞങ്ങള്ക് തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം

    ReplyDelete
  151. ആദരാഞ്ജലികള്‍...... ..

    ReplyDelete
  152. നിനച്ചിരിക്കാതെ നിസാ ...നീയും പോയി
    അക്ഷരങ്ങള്‍ക്കിവിടെ ഇനി ആര് ജീവന്‍ നല്‍കും
    നിന്‍ സ്മരണക്ക് മുന്നില്‍ ...
    ഒരിറ്റു കണ്ണുനീര്‍

    ReplyDelete
  153. ഒന്നും മിണ്ടാതെ പോയിട്ട്...

    ഇനി ഞങ്ങള്‍ എന്തു പറയാനാണ്..

    പ്രാര്‍ത്ഥനകള്‍ ഉണ്ടാകും..

    ReplyDelete
  154. ഒന്നും പറയാന്‍ അവള്‍ ബാക്കി വച്ചില്ല
    കുറഞ്ഞ നാള്‍ കൊണ്ടൊരു ഗോപുരം പണിതു .................. സ്നേഹത്തിന്റെ നൊമ്പരത്തിന്റെ ......
    ഒന്നും പറയാന്‍ ആകുന്നില്ല .
    നാളൊരു രാവിന്‍റെ നിലാവില്‍ സ്വര്‍ഗ്ഗ വാതില്‍ക്കല്‍ ഈ പോന്നു മോള്‍ അവളുടെ പ്രിയപെട്ടവേരെ കാത്തു നില്‍ക്കും
    ആശുപത്രിക്ക് കിടക്കയില്‍ അവള്‍ക്കു കൂട്ടിരുന്ന സ്നേഹതിന്റെ പകരത്തെ,
    എല്ലാം മറന്നു അവള്‍ക്കായി ............................
    തമ്പുരാനേ ഒന്ന് കാണാന്‍ ഉത്തവിയെകണേ

    ReplyDelete
  155. യാ അള്ളാ......

    ReplyDelete
  156. പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരി നിനക്ക് ആദരാജ്ഞലികള്‍

    ReplyDelete
  157. എന്റെ കുഞ്ഞേ തുഞ്ചൻ പറമ്പിൽ ഒരുനോക്കുകണ്ട നിന്റെ മുഖം എന്റെ മനസ്സിലെടുത്തു പിടിച്ച് ഒരുമ്മമാത്രം............

    ReplyDelete
  158. യാ അള്ളാ......

    ReplyDelete
  159. priya nisa nee pooyennu njangal viswasikkilla kaaranm ninte thooligayil ninnum virinja vaakkugalkku maranam illa e logham avasanikkum vare ennu karudunnu njan..............

    ReplyDelete
  160. കുഞ്ഞനിയത്തിക്ക് ബാഷപാന്ജലികള്‍

    ReplyDelete
  161. പ്രാര്‍ത്ഥന മാത്രം...

    ReplyDelete
  162. പ്രാർത്ഥനയോടെ......!

    ReplyDelete
  163. പടച്ചതമ്പുരാന്‍ അവളുടെ പരലോകജീവിതം സമാധാനപൂര്നം ആക്കട്ടെ...

    ReplyDelete
  164. വേര്‍പാട് ആരും ഇഷ്ട്ടപെടുന്നില്ല, എങ്കിലും എല്ലാവരും വേര്‍പെടുന്നു, പതുക്കെ ഇല്ലാതാവുന്നു ഒരു നാള്‍ ആരുടെയൊക്കയോ മനസ്സില്‍ നമ്മളും വെറും ഓര്‍മ്മ മാത്രമാകും ........
    വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പമേ... പ്രിയപ്പെട്ട സഹോദരി നീസാമോള്‍ക്ക് ... ഒരിറ്റു കണ്ണുനീരോടെ...വേദനയോടെ ... ഒരായിരം ആദരാഞ്ജലികള്‍.....

    ReplyDelete
  165. സഹോദരി മിണ്ടുന്നു.... നമുക്കെല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ ഒരുമിച്ച്കൂടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.....

    ReplyDelete
  166. അല്ലാഹു പരലോകം സന്തോഷമാക്കട്ടെ, സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നിടട്ടെ.....

    ReplyDelete
  167. എല്ലാ പ്രാര്‍ഥനകളും !

    ReplyDelete
  168. അല്ലാഹു പരലോകം സന്തോഷമാക്കട്ടെ, സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നിടട്ടെ.....

    ReplyDelete
  169. njan ninne ariyum munpea ne maranju..
    Enkilum oru abhinandanam, veruthe ninakku vendi..

    Allahu ninte paraloka jeevitham sugamamakki tharatte..aameen..

    ReplyDelete
  170. പ്രിയപ്പെട്ടവരേ,
    അകാലത്തിൽ പൊലിഞ്ഞുപോയ നിലാവിന്റെ കൂട്ടുകാരി നമുക്കുവേണ്ടി കഥകളും കവിതകളും നോവലും ഇവിടെ ബാക്കിയാക്കിയിരുന്നു. കവിതകൾ മാത്രമാണ് എഴുതിരുന്നത് എന്നതായിരുന്നു എന്റെ അറിവ്. അവളുടെ മരണശേഷം എനിക്കു ലഭിച്ച ഡയറിയിൽ കഥകളും എഴുതിപൂർത്തിയാക്കിയ ഒരു നോവലും കാണുകയുണ്ടായി. അവ വെളിച്ചം കാണാതെ പോകരുത് എന്നാഗ്രഹമുള്ളതുകൊണ്ട് നിലാമഴകൾ എന്നപേരിൽ മറ്റൊരു പ്ലോഗിൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. ഇനിമുതൽ അത് ഇവിടെ വായിക്കാം.

    ReplyDelete
  171. നീസ മോള.... മറക്കില്ല ഒരിക്കലും
    നീ ജീവിക്കുന്നു ഞങ്ങളുടെ ഓര്‍മ്മകളിലൂടെ...

    അല്ലാഹു പരലോകംജീവിതം സന്തോഷമാക്കി കൊടുക്കട്ടെ... ആമീൻ

    ReplyDelete
  172. പൊന്നുമകളെ ഞാനിവിടെയെത്താനും അറിയാനും വൈകിയല്ലോ! മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന് . അവിടിരുന്ന് സന്തോഷിക്കുക. ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ട്.

    ReplyDelete

ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....