6/24/2011

ആത്മസൌഖ്യം

ഞാന്‍ തിരയുന്നു
തേടുന്നതെന്തോ ഒന്ന്
ഹിമാലയ സാനുക്കളില്‍
മഞ്ഞുപുതച്ച മലഞ്ചെരുവുകളില്‍
കലപിലകൂട്ടുമരുവികളില്‍
വിഭൂതിതേടുമാശ്രമങ്ങളില്‍
നിര്‍മ്മലഭാവമാം പിഞ്ചുകിടാങ്ങളില്‍
പടിയിറങ്ങിപ്പോയ
ജീവിതം ബാക്കിവെച്ച
ഇരുള്‍പ്പാതകളില്‍....
സ്വയമറിയാതെ നഷ്ടപ്പെട്ടതായിരുന്നു
ആ അപൂര്‍വ്വരത്നം
നശിക്കാനൊരുമ്പെടുന്ന പ്രതീക്ഷകള്‍
മടക്കയാത്രതേടവെ
ഞാന്‍ തിരിച്ചറിയുന്നു
ഞാന്‍ തേടുന്നതെന്തോ
അതെന്നില്‍ത്തന്നെയുണ്ടെന്ന്
എന്റെ ഹൃത്തില്‍ത്തന്നെയുണ്ടെന്ന്

9 comments:

  1. നമ്മുടെ പല അന്വേഷണങ്ങളും ഒടുവില്‍ ചെന്നെത്തുന്നത് നമ്മളില്‍ തന്നെയാണ്...
    നന്നായിരിക്കുന്നു...തുടരുക ..ആശംസകള്‍

    ReplyDelete
  2. ഈ കവിത വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...ഭാവിയിലേക്ക്...ഒരു വരധാനം....!!ആശംസകള്‍..!!

    ReplyDelete
  3. നന്നായി നീസ, ഇനിയും നന്നായി എഴുതാന്‍ നിനക്കു കഴിയട്ടെ...

    ReplyDelete
  4. മോളേ നന്നായിട്ടുണ്ട്. ഇനിയും എഴുതാന്‍ കഴിയും. എഴുതുക.

    ReplyDelete
  5. വളരെ വളരെ ഇഷ്ടായി .... മോള്‍ക്ക്‌ വേഗം സുഖം ഉണ്ടാകട്ടെ

    ReplyDelete
  6. സന്തോഷിക്കു.. ഞാനും മിണ്ടിയല്ലോ .... അസുഖമൊക്കെ മാറി വന്നു വീണ്ടും കുറെ അധികം എഴുതാന്‍ കഴിയട്ടെ . നിസകുട്ടിക്കു എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ട്

    ReplyDelete
  7. നീസ പൊരുതി മുന്നേറുക,
    നീസയുടെ ബ്ലോഗ്‌ കവിതകള്‍ കൊണ്ട് നിറയും ...തീര്‍ച്ച

    ReplyDelete
  8. nice!!!!11welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete
  9. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു മോളേ!
    ആശംസകൾ. ഇനിയും നല്ല കവിതകൾ എഴുതുക

    ReplyDelete

ഒന്നു മിണ്ടിപ്പോയാല്‍ സന്തോഷമായി.....